Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farewell

Thiruvananthapuram

ഫ്രീ​മോ​നു വി​ടന​ൽ​കി ജന്മനാ​ട്; ഷി​ജി​നു​വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ന്നു

ചി​റ​യി​ൻ​കീ​ഴ്: മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ളം മ​റ​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ഫ്രീ​മോ​നു നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി.

ഇ​ന്ന​ലെ 9:45 ഓ​ടെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം അ​ഞ്ചു​തെ​ങ്ങ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചു. നൂ​റു​ക​ണ​ക്കി​നു തീ​ര​വാ​സി​ക​ൾ ശ്രീ​മോ​നെ അ​വ​സാ​ന​മാ​യി കാ​ണു​ന്ന​തി​ന് ഇ​വി​ടെ കാ​ത്തു​നി​ന്നി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ ജ​ന​ക്കൂ​ട്ടം അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും വി​ദേ​ശ​ത്തു​ള്ള പി​താ​വ്, മ​ക​നെ അ​വ​സാ​ന​മാ​യി കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​ന്ന​ല​ത്തേ​യ്ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. മു​ത​ല​പ്പൊ​ഴി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഷി​ജി​നു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ഇ​ന്ന​ലെ​യും തു​ട​ർ​ന്നു. പൂ​ന്തു​റ, പ​ന​ത്തു​റ ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​ര​ച്ചി​ൽ ന​ട​ന്ന​ത്. പ​ന​ത്തു​റ​യി​ൽ പോ​ലീ​സ് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ക​ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, കോ​സ്റ്റ​ൽ പോ​ലീ​സ്, കോ​സ്റ്റ് ഗാ​ർ​ഡ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ നാ​ലു വ​ള്ള​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. നേ​വി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ചും തെ​ര​ച്ചി​ൽ ന​ട​ത്തി.

സ​ങ്കീ​ർ​ണ സാ​ഹ​ച​ര്യ​ത്തി​ലും വി​ല​ക്കു ലം​ഘി​ച്ച് 30 ഓ​ളം വ​ള്ള​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ക​ളാ​ഴ്ച​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ലേ​ക്കു പോ​യി​രു​ന്നു.

NRI

മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി റൗ​ദ ഏ​രി​യ റൗ​ദ സെ​ന്‍റ​ർ യൂ​ണി​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് ആ​ന​മാ​റി സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി റി​യാ​ദി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. റൗ​ദ​യി​ലെ സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഷ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി കേ​ന്ദ്ര സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, കേ​ന്ദ്ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി റ​സാ​ഖ്, ര​ജീ​ഷ് പി​ണ​റാ​യി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജീ​വ്, ഹാ​രി​സ്, റൗ​ദ ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ബി​ജി തോ​മ​സ്, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​കെ. ഷാ​ജി, ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി. ​പി. സ​ലീം, ഏ​രി​യ ട്ര​ഷ​റ​ർ ഷ​ഫീ​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ബി​നി​ഷ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ൻ, ഭ​വി​ഷ് കു​മാ​ർ, യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ആ​ഷി​ക് ബ​ഷീ​ർ മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി​ക്ക് കൈ​മാ​റി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും മ​ണി​ക​ണ്ഠ​ൻ രാ​മ​ൻ​കു​ട്ടി മ​റു​പ​ടി പ്ര​സം​ഗ​വും ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Kerala

കണ്ണീരണിഞ്ഞ് പാങ്ങ്; അ​ധ്യാ​പ​ക​ർ​ക്ക് വിടചൊല്ലി

മ​​ല​​പ്പു​​റം (പാ​​ങ്ങ്): അ​​കാ​​ല​​ത്തി​​ൽ പൊ​​ലി​​ഞ്ഞ പ്രി​​യ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ർ​​ക്ക് നാ​​ടി​​ന്‍റെ അ​​ന്ത്യാ​​ഞ്ജ​​ലി. വാ​​ൽ​​പ്പാ​​റ​​യി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച ഒ​​ന്പ​​തു​​ പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ വ​​ൻ​​ ജ​​നാ​​വ​​ലി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ജ​​ന്മ​​നാ​​ട്ടി​​ൽ സം​​സ്ക​​രി​​ച്ചു.

പ്രി​​യ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​രെ അ​​വ​​സാ​​ന​​മാ​​യി ഒ​​രുനോ​​ക്കു​​ കാ​​ണാ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള നി​​ര​​വ​​ധി പേ​​രാ​​ണ് എ​​ത്തി​​യ​ത്. പാ​​ങ്ങ് അ​​ന്പ​​ല​​പ്പ​​റ​​ന്പ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ​യാ​യി​രു​ന്നു പൊ​​തു​​ദ​​ർ​​ശ​​നം.

പ​​ള്ളി​​പ്പ​​റ​​ന്പ് എ​​ൽ​​പി സ്കൂ​​ൾ അ​​ധ്യാ​​പി​​ക റം​​ല, യു​​പി സ്കൂ​​ൾ അ​​ധ്യാ​​പി​​ക ഷ​​ക്കീ​​ല, സ്കൂ​​ൾ പാ​​ച​​ക​​ത്തൊ​​ഴി​​ലാ​​ളി സാ​​ജി​​ത എ​​ന്നി​​വ​​രെ പാ​​ങ്ങ് വ​​ലി​​യ മ​​ഹ​​ല്ല് ജു​​മാ മ​​സ്ജി​​ദി​​ലാ​ണ് ക​​ബ​​റ​​ട​​ക്കി​​യ​​ത്. മാ​​ട്ടാ​​ത്ത് മ​​ഹ​​ല്ല് ജു​​മാ മ​​സ്ജി​​ദി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യ മ​​ജീ​​ദ് മാ​സ്റ്റ​റെ​യും ഭാ​​ര്യ റു​​ഖി​​യ​യെ​​യും ക​​ബ​​റ​​ട​​ക്കി. സു​​ഹ്റ ടീ​​ച്ച​​റു​ടെ​യും മ​​ക​​ൻ ഹി​​ഷാ​​മി​​ന്‍റെ​യും ക​ബ​റ​ട​ക്കം വ​​ട​​ക്ക​​ൻ പാ​​ങ്ങ് മ​​ഹ​​ല്ല് ജു​​മാ മ​​സ്ജി​​ദി​​ലാ​യി​രു​ന്നു.

പ്ര​​ധാ​​നാ​​ധ്യാ​​പി​​ക അ​​ജി​​ത​​യു​​ടെ സം​​സ്കാ​​രം ഷൊ​​ർ​​ണൂ​​ർ ശാ​​ന്തി​​തീ​​ര​​ത്തും ആ​​ശാ ടീ​​ച്ച​​റു​​ടേ​​ത് കൊ​​ള​​ത്തൂ​​രി​​ലു​​മു​​ള്ള വീ​​ട്ടു​​വ​​ള​​പ്പ​​ിലും ന​​ട​​ന്നു. ദു​​ര​​ന്ത​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​രെ അ​​വ​​സാ​​ന​​മാ​​യി കാ​​ണാ​​നും പ്രാ​​ർ​​ഥി​​ക്കാ​​നു​​മാ​​യി പാ​​ങ്ങ് പ്ര​​ദേ​​ശ​​ത്തേ​​ക്കും മ​​സ്ജി​​ദു​​ക​​ളി​​ലേ​​ക്കും ആ​​യി​​ര​​ങ്ങ​​ളാ​​ണ് ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത്. നി​​ര​​വ​​ധി പേ​​ർ അ​​പ​​ക​​ടം ന​​ട​​ന്ന സ്ഥ​​ല​​മാ​​യ പൊ​​ള്ളാ​​ച്ചി​​യി​​ലേ​​ക്കും കോ​​യ​​ന്പ​​ത്തൂ​​രി​​ലേ​​ക്കും പോ​​യി​​രു​​ന്നു.

ത​​മി​​ഴ്നാ​​ട്, കേ​​ര​​ളം സം​​സ്ഥാ​​ന ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ ഏ​​കോ​​പ​​ന​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ച്ച​​ത് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ൽ വി​​ട്ടു​​കി​​ട്ടാ​​ൻ സ​ഹാ​യ​ക​മാ​​യി. പോ​​ലീ​​സ്, ആ​​രോ​​ഗ്യ, വി​​ദ്യാ​​ഭ്യാ​​സ, ദു​​ര​​ന്ത​​നി​​വാ​​ര​​ണ വ​​കു​​പ്പ് ഒ​​റ്റ​​ക്കെ​​ട്ടാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു. ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​ന്പ​​ത് ആം​​ബു​​ല​​ൻ​​സു​​ക​​ളി​​ലാ​​യാ​​ണ് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പാ​​ങ്ങ് സ്കൂ​​ളി​​ലെ​​ത്തി​​ച്ച​​ത്. പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​ന​​കം ത​​ന്നെ എ​​ല്ലാ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളു​​ടെ​​യും പോ​​സ്റ്റ്മോ​​ർ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു.

രാ​​വി​​ലെ ഒ​​ന്പ​​തോ​​ടെ പാ​​ങ്ങ് ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ പൊ​​തു​​ദ​​ർ​​ശ​​നം ആ​​രം​​ഭി​​ച്ചു. വി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി, പാ​​ണ​​ക്കാ​​ട് സാ​​ദി​​ഖ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ൾ, പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി, ആ​​ബി​​ദ് ഹു​​സൈ​​ൻ ത​​ങ്ങ​​ൾ എം​​എ​​ൽ​​എ, മ​​ഞ്ഞ​​ളാം​​കു​​ഴി അ​​ലി എം​​എ​​ൽ​​എ, എ​​ൻ. ഷം​​സു​​ദ്ദീൻ എം​​എ​​ൽ​​എ, കെ.​​പി.​​എ. മ​​ജീ​​ദ് തുടങ്ങി നിരവധി നേതാക്കൾ സ്ഥ​​ല​​ത്ത് ക്യാ​​ന്പ് ചെ​​യ്ത് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.

Kerala

കൊളുന്ത് നുള്ളിയും തൊഴിലാളികളോട് കുശലം പറഞ്ഞും രാഹുല്‍ ഗാന്ധി

തൊ​​​ടു​​​പു​​​ഴ/ വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ര്‍: കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ന്‍ കോ​​​ളേ​​​ജി​​​ല്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കാ​​​നെ​​​ത്തി​​​യ ലോ​​​ക്‌​​​സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ല്‍ഗാ​​​ന്ധി മ​​​ട​​​ക്ക യാ​​​ത്ര​​​യ്ക്കി​​​ടെ തേ​​​യി​​​ല​​​തോ​​​ട്ട​​​ത്തി​​​ല്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി കു​​​ശ​​​ലം പറയാനും കൊ​​​ളു​​​ന്ത് നു​​​ള്ളാ​​​നും ത​​​യാ​​​റാ​​​യ​​​പ്പോ​​​ള്‍ അ​​​വ​​​രു​​​ടെ മ​​​ന​​​സി​​​ല്‍ നി​​​റ​​​ഞ്ഞ​​​ത് പ​​​റ​​​ഞ്ഞ​​​റി​​​യി​​​ക്കാ​​​നാ​​​കാ​​​ത്ത സ​​​ന്തോ​​​ഷം.

പീ​​​രു​​​മേ​​​ട് ഗ്ലെ​​​ന്‍മേ​​​രി എ​​​സ്‌​​​റ്റേ​​​റ്റി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​ടു​​​ക്ക​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം എ​​​ത്തി​​​യ​​​ത്. കൊ​​​ളു​​​ന്ത് നു​​​ള്ളു​​​ന്ന​​​രീ​​​തി, വി​​​ള​​​വെ​​​ടു​​​പ്പി​​​ന്‍റെ സ​​​മ​​​യം, ഗു​​​ണ​​​നി​​​ല​​​വാ​​​രം, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വേ​​​ത​​​നം, ല​​​യ​​​ങ്ങ​​​ളി​​​ലെ താ​​​മ​​​സം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം ഇ​​​വ​​​രോ​​​ടു ചോ​​​ദി​​​ച്ച​​​റി​​​യാ​​​നും രാ​​​ഹു​​​ല്‍ ത​​​യാ​​​റാ​​​യി.

എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി.​​​വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി, ഡീ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി എ​​​ന്നി​​​വ​​​ര്‍ ചോ​​​ദ്യ​​​വും ഉ​​​ത്ത​​​ര​​​വും പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്തി . ഇ​​​ടു​​​ക്കി ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്റ് സി.​​​പി.​​​മാ​​​ത്യു, കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ല്‍സെ​​​ക്ര​​​ട്ട​​​റി റോ​​​യി കെ. ​​​പൗ​​​ലോ​​​സ് തു​​​ട​​​ങ്ങി​​​യ​​​നേ​​​താ​​​ക്ക​​​ളും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

വെ​​​ള്ളി​​​യാ​​​ഴ്ച മ​​​രി​​​യ​​​ന്‍ കോ​​​ള​​​ജി​​​ല്‍നി​​​ന്നു മ​​​ട​​​ങ്ങി​​​യ ശേ​​​ഷം പാ​​​മ്പ​​​നാ​​​റി​​​ലെ സ്വ​​​കാ​​​ര്യ റി​​​സോ​​​ര്‍ട്ടി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം. ഇ​​​വി​​​ടെ നി​​​ന്നും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നാ​​​യി മ​​​രി​​​യ​​​ന്‍ കോ​ളജിലെ ഹെ​​​ലി​​​പാ​​​ഡി​​​ലേ​​​ക്ക് ഗ്ലെ​​​ന്‍മേ​​​രി-​​​പാ​​​മ്പ​​​നാ​​​ര്‍ റോ​​​ഡി​​​ലൂ​​​ടെ കാ​​​റി​​​ല്‍ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പാ​​​ത​​​യോ​​​ര​​​ത്തെ തേ​​​യി​​​ല​​​തോ​​​ട്ട​​​ത്തി​​​ല്‍ കൊ​​​ളു​​​ന്ത് നു​​​ള്ളു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​ടെ അ​​​ടു​​​ക്ക​​​ലെ​​​ത്തി​​​യ​​​ത്. അ​​​ര​​​മ​​​ണി​​​ക്കൂ​​​റോ​​​ളം ഇ​​​വി​​​ടെ ചെ​​​ല​​​വ​​​ഴി​​​ച്ച ശേ​​​ഷ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം യാ​​​ത്ര തു​​​ട​​​ര്‍ന്ന​​​ത്.

NRI

ഗോ​പി​നാ​ഥ് കി​ഴ​ക്കേ​മു​റി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 33 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സു​ലൈ ഏ​രി​യ സെ​ക്ര​ട്ട​റി ഗോ​പി​നാ​ഥ് കി​ഴ​ക്കേ​മു​റി​ക്ക് ഏ​രി​യ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

1992ൽ ​റി​യാ​ദി​ൽ എ​ത്തി​യ ഗോ​പി​നാ​ഥ് അ​ൽ അ​മൗ​ദി ക​മ്പ​നി​യി​ൽ 33 വ​ർ​ഷം കാ​ർ​പെ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്തു. മ​ല​പ്പു​റം ഇ​രി​ങ്ങ​ല്ലൂ​ർ പാ​ലാ​ണി സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ ജെ​സി​മോ​ൾ. മ​ക്ക​ൾ ജ​ഗ​ന്നാ​ഥ്, ആ​കാ​ശ്.

കേ​ളി​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ അം​ഗ​ത്വ​ത്തി​ൽ എ​ത്തി​യ ഗോ​പി​നാ​ഥ്, കേ​ളി ഓ​ൾ​ഡ് സ​ന​യ്യ യൂ​ണി​റ്റി​ലെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ഓ​ൾ​ഡ് സ​ന​യ്യ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​ലൈ ഏ​രി​യ സെ​ക്ര​ട്ട​റി സു​ലൈ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബ​ത്ത ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ സു​ലൈ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഹാ​ഷിം കു​ന്നു​ത്ത​റ അ​ധ്യ​ക്ഷ​നാ​യി.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി കെ.​പി.​എം സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ളാ​യ ഷ​മീ​ർ കു​ന്നു​മ്മ​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു താ​യ​മ്പ​ത്ത്, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ നാ​സ​ർ കാ​ര​ക്കു​ന്ന്, അ​യൂ​ബ് ഖാ​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ്, ഷ​റ​ഫ് ബ​ബ്തൈ​ൻ, സ​ത്യ​പ്ര​മോ​ദ്, ബ​ഷീ​ർ ബ​ബ്തൈ​ൻ, അ​ശോ​ക​ൻ, സു​നി​ൽ, പ്ര​കാ​ശ​ൻ, ധ​നേ​ഷ്, ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​ക്കു വേ​ണ്ടി അ​നി​രു​ദ്ധ​ൻ, ഏ​രി​യ ക​മ്മി​റ്റി​ക്ക് വേ​ണ്ടി ഹാ​ഷിം കു​ന്നു​ത്ത​റ, വി​വി​ധ യൂ​ണി​റ്റു​ക​ൾ​ക്കു വേ​ണ്ടി വി​നോ​ദ്, പ്ര​കാ​ശ​ൻ, ബ​ഷീ​ർ ബാ​ബ്തൈ​ൻ, നാ​സ​ർ കാ​ര​ക്കു​ന്ന്, ഹാ​രി​സ്, കൃ​ഷ്ണ​ൻ കു​ട്ടി എ​ന്നി​വ​ർ ഗോ​പി​നാ​ഥി​ന് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി വി​നോ​ദ് സ്വാ​ഗ​ത​വും ഗോ​പി​നാ​ഥ് കി​ഴ​ക്കേ​മു​റി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up